FOOTBALLSPORTS

മെസിയെ സസ്പെൻഡ് ചെയ്ത് പിഎസ്ജി, നടപടി അനുവാദമില്ലാതെ സൗദി സന്ദ​ർശിച്ചതിന്

പാരിസ്; സൂപ്പർതാരം ലണയൽ മെസിക്ക് സസ്പെൻഷൻ. പിഎസ്ജി ക്ലബ്ബാണ് സൂപ്പർതാരത്തെ സസ്പെൻഡ് ചെയ്തത്. ക്ലബിനെ അറിയിക്കാതെ സൗദി അറേബ്യ സന്ദര്‍ശനം നടത്തിയതിനാണ് നടപടി. രണ്ടാഴ്ചത്തേക്കാണ് സസ്പെൻഷൻ. സസ്‌പെന്‍ഷന്‍ കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ മെസിക്ക് സാധിക്കില്ല.

സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് രാജ്യ സന്ദർശനത്തിനായി മെസ്സിയും കുടുംബവും സൗദിയിലെത്തിയത്. ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സൗദി യാത്രയ്ക്ക് മെസ്സി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. എന്നാല്‍ ക്ലബ് അധികൃതര്‍ ആവശ്യം നിരസിക്കുകയായിരുന്നു. എന്നാൽ താരം കുടുംബത്തോടൊപ്പം സൗദി സന്ദർശിച്ചു.

സൗദിയിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ സൗദി അറേബ്യന്‍ ടൂറിസം വകുപ്പ് മന്ത്രി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. താരത്തെ സ്വാ​ഗതം ചെയ്തുകൊണ്ടാണ് ട്വീറ്റ്. അതിനിടെ ക്ലബുമായുള്ള മെസ്സിയുടെ കരാര്‍ പിഎസ്ജി പുതുക്കിയേക്കില്ലെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സസ്പെൻഷനെ തുടർന്ന് ട്രോയസ്, അജക്സിയോ എന്നീ ടീമുകൾക്കെതിരെയുള്ള ലീ​ഗ് 1 മത്സരങ്ങൾ മെസിക്ക് നഷ്ടപ്പെട്ടേക്കും. മേയ് 21ന് നടക്കുന്ന ഓക്സെറെയ്ക്ക് എതിരായ മത്സരത്തിലേക്ക് താരം തിരിച്ചെത്തിയേക്കും.

Related Articles

Back to top button