ENTERTAINMENTMALAYALAM

തിയറ്ററുകളിൽ കൊടുങ്കാറ്റായി ‘2018’; റെക്കോർഡുകൾ ഭേദിച്ച് ജൂഡ് ആന്തണി ചിത്രം 100 കോടി ക്ലബിൽ

ലയാളത്തിൽ അതിവേ​ഗ 100 കോടി ക്ലബിൽ സ്ഥാനം പിടിച്ച് ജൂഡ് ആന്തണി ചിത്രം 2018. റിലീസായി 11-ാം ദിവസം പിന്നിടുമ്പോൾ കേരളത്തിൽ നിന്നും മാത്രം 44 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ ഇതുവരെയുള്ള ആ​ഗോള കളക്ഷൻ 100 കോടിയാണ്. അണിയറ പ്രവർത്തകർ തന്നെയാണ് സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്.

സംവിധായകൻ ജൂഡ് ആന്തണി, നടൻ ആസിഫ് അലി എന്നിവർ സോഷ്യൽ മീഡിയയിൽ ഇത് പങ്കുവെക്കുകയും ചെയ്തു. സൂപ്പർസ്റ്റാറുകളുടെ മാത്രം സിനിമകൾ എത്തിയിരുന്ന 100 കോടി ക്ലബിലേക്ക് 2018 കയറുമ്പോൾ അത് കേരളത്തിലെ സാധാരണക്കാരുടെ കൂടി വിജയമാണ്.

മോഹൻലാലിന്റെ പുലിമുരു​കൻ, ലൂസിഫർ എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബിലെത്തിയ മലയാള സിനിമകൾ. മൂന്ന് ആഴ്ചയ്‌ക്ക് ശേഷം ചിത്രം ഒടിടിയിൽ റിലീസ് ചെയ്യും. സോണി ലൈവിനാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം.

ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കലക്‌ഷൻ. മികച്ച റിപ്പോർട്ടുകൾ വരാൻ തുടങ്ങിയതോടെ രണ്ടാം ദിവസം ഏകദേശം 3.5 കോടി രൂപയായി കളക്ഷൻ ഉയർന്നു. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് 2018 പോകുന്നതെന്ന് ബോക്‌സ് ഓഫിസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Related Articles

Back to top button