BUSINESSBUSINESS NEWS

സീതാ കല്യാണം ബ്രൈഡല്‍ കലക്ഷനുമായി ജോയ്ആലുക്കാസ്

കൊച്ചി: മുന്‍നിര സ്വര്‍ണാഭരണ നിര്‍മാതാക്കളായ ജോയ്ആലുക്കാസ് അനശ്വര പ്രണയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന ‘സീതാ കല്യാണം’ ബ്രൈഡല്‍ കളക്ഷന്‍ അവതരിപ്പിച്ചു.
പരമ്പരാഗത ക്ഷേത്രാഭരണങ്ങളുടെ ആകര്‍ഷണീയതയും കരകൗശല മികവും, പാരമ്പര്യവും ട്രെന്‍ഡും സമന്വയിക്കുന്ന ഏറ്റവും മികച്ച ആഭരണങ്ങളാണ് ഈ കളക്ഷനില്‍ ലഭ്യമാക്കിയിരിക്കുന്നത്.
സീതാ കല്യാണം ബ്രൈഡല്‍ കളക്ഷനിലെ അതിമനോഹര ആഭരണങ്ങള്‍ പരമ്പരാഗത ക്ഷേത്രാഭരണങ്ങളുടെ
സൂക്ഷ്മനിര്‍മിതി അനുകരിക്കുന്നു. പൈതൃക ശൈലിയില്‍ അഗ്രഗണ്യരായ കരകൗശല വിദഗ്ധര്‍ രൂപകല്‍പ്പന ചെയ്തെടുത്ത ഈ ആഭരണശേഖരം കുറ്റമറ്റ നൈപുണ്യത്തിന്റെ പ്രതീകങ്ങളാണ്.
പരമ്പരാഗത ഇന്ത്യന്‍ മൂല്യങ്ങളെ വിലമതിക്കുന്ന ആധുനിക വധുവിന് വേണ്ടി സവിശേഷമായി ഒരുക്കിയ അതുല്യ ആഭരണ ശേഖരമാണ് സീതാ കല്യാണം. പ്രൗഢിയും ഉന്നത പാരമ്പര്യവും വിളിച്ചോതുന്നവയാണ് സീതാ കല്യാണം ബ്രൈഡല്‍ കളക്ഷനിലെ ആഭരണങ്ങള്‍. ഇന്ത്യയിലുടനീളമുള്ള ജോയ് ആലുക്കാസിന്റെ ഷോറൂമുകളില്‍ ലഭ്യമാണ്.

Related Articles

Back to top button