BREAKING NEWSKERALALATEST

താലൂക്ക് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: നഴ്‌സിങ് അസിസ്റ്റന്റ് അറസ്റ്റില്‍

കൂത്തുപറമ്പ് (കണ്ണൂര്‍)ന്മ താലൂക്ക് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നഴ്‌സിങ് അസിസ്റ്റന്റ് അറസ്റ്റില്‍. കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രി നഴ്‌സിങ് അസിസ്റ്റന്റ് മണത്തണയിലെ കൊച്ചുകണ്ടത്തില്‍ ഡാനിയലി(47)നെയാണ് പൊലീസ് ഇന്‍സ്പക്ടര്‍ ശ്രീഹരിയും സംഘവും അറസ്റ്റ് ചെയ്തത്.
മുറിവ് ഡ്രസ്സ് ചെയ്യാനെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ഞായറാഴ്ച പകല്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. മുറിവ് കെട്ടുന്ന മുറിയില്‍ വച്ചായിരുന്നു അതിക്രമം. പെണ്‍കുട്ടി സഖി വണ്‍ സ്റ്റോപ് സെന്ററിന്റെ ഹെല്‍പ് ലൈന്‍ നമ്പറില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍നിന്നു പൊലീസിനെ അറിയിച്ച് കേസ് റജിസ്റ്റര്‍ ചെയ്തു. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സാധാരണ പോലെ തിങ്കളാഴ്ച ജോലിക്ക് എത്തിയ പ്രതിയെ ആശുപത്രിയില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡാനിയേലിനെ വൈദ്യ പരിശോധനയ്ക്കുശേഷം കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button