KERALALATEST

‘കുടുംബത്തിന്റെ സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ തന്നെ’; പാര്‍ട്ടി പറഞ്ഞാല്‍ ചാണ്ടി തന്നെ മത്സരിക്കുമെന്ന് മറിയം

തിരുവനന്തപുരം: കുടുംബത്തിന്റെ സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ തന്നെയെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയം ഉമ്മന്‍. തനിക്കും അച്ചുവിനും രാഷ്ട്രീയം താത്പര്യമില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ ചാണ്ടി തന്നെ മത്സരിക്കുമെന്ന് മറിയം ഉമ്മന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ചാണ്ടി ഉമ്മന്റെ പേര് പരിഗണിക്കുമെന്ന് കരുതുന്നുവെന്നും മറിയം ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനായി ആരാകും പുതുപ്പള്ളിയിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി എന്നറിയാനുള്ള ആകാംക്ഷ തുടരുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകും സ്ഥാനാര്‍ത്ഥിയെന്ന തീരുമാനത്തിലേക്കാണ് കോണ്‍ഗ്രസ് എത്തുന്നതെന്ന സൂചനകള്‍ ആദ്യം മുതലെ പുറത്തുവന്നിരുന്നു. എന്നാല്‍ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല.
ഒരു മാസം മാത്രമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത്. ആഗസ്റ്റ് 17 നാണ് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സെപ്തംബര്‍ അഞ്ചിന് മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കും. സെപ്തംബര്‍ എട്ടിന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലും നടക്കും. ഓണക്കാലത്തേക്ക് നീങ്ങുന്ന കേരളം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തീപാറുന്ന പ്രചാരണ പരിപാടികള്‍ക്ക് കൂടി സാക്ഷിയാകും.

Related Articles

Back to top button