BREAKING NEWSENTERTAINMENTKERALAMALAYALAM

ഒത്തുതീര്‍പ്പിലെത്തിയെന്ന് പരാതിക്കാരി; ഉണ്ണി മുകുന്ദനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ റജിസ്റ്റര്‍ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീര്‍പ്പായെന്നു പരാതിക്കാരി അറിയിച്ചതിനെ തുടര്‍ന്നാണു ഹൈക്കോടതി നടപടി. ജസ്റ്റിസ് പി. ഗോപിനാഥാണ് ഹര്‍ജി പരിഗണിച്ചത്. 2017ല്‍ സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോള്‍ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി.
പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദന്‍ കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി ജൂണില്‍ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരുന്നു. ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായെന്നു പരാതിക്കാരിയും സത്യവാങ്മൂലം നല്‍കിയിരുന്നു.

Related Articles

Back to top button