BREAKING NEWSOTHERSSPORTS

ഏഷ്യന്‍ ഗെയിംസ് മെഡല്‍വേട്ടയില്‍ ഇന്ത്യക്ക് സെഞ്ചുറി; ചരിത്രത്തിലാദ്യമായി മെഡല്‍ നേട്ടം 100 കടന്നു

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍വേട്ടയില്‍ ഇന്ത്യക്ക് സെഞ്ചുറി. 100 മെഡലുകളെന്ന സ്വപ്നംനേട്ടം ഇന്ത്യ കൈവരിച്ചു. വനിതകളുടെ കബഡിയില്‍ ചൈനീസ് തായ്‌പേയിയെ തോല്‍പ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടി. സ്‌കോര്‍ 26-25. കബഡി സ്വര്‍ണത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയതോണ് ഇന്ത്യ സെഞ്ചുറി തൊട്ടത്.
25 സ്വര്‍ണം 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ.അമ്പെയ്ത്ത് വനിതാ വിഭാഗത്തില്‍ കോമ്പൗണ്ട് വ്യക്തിഗത സ്വര്‍ണം ജ്യോതി വെന്നം നേടി. വനിതാ ടീം ഇനത്തിലും മിക്‌സഡ് ടീമിനത്തിലും ജ്യോതി സ്വര്‍ണം നേടിയിരുന്നു.
പുരുഷന്‍മാരുടെ കബഡിയിലും പുരുഷ ക്രിക്കറ്റിലും ബാഡ്മിന്റണിലും ഇന്ത്യ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ ചൈനയിലെ ഇന്ത്യയുടെ മെഡല്‍ വേട്ട 100 കടന്ന് കുതിക്കുമെന്ന ഉറപ്പായി. ഇന്ത്യയുടെ അഥിതി സ്വാമിക്ക് വ്യക്തിഗത ഇനത്തില്‍ വെങ്കലമുണ്ട്. പുരുഷ വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യ നേടി. ഓജസ് സ്വര്‍ണവും അഭിഷേക് വര്‍മ വെള്ളിയും നേടി.
അതേസമയ പുരുഷ ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ബാഡ്മിന്റണിലും കബഡിയിലുമാണ് ഇന്ത്യയുടെ മറ്റ് സ്വര്‍ണ പ്രതീക്ഷകള്‍. രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങുന്ന ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. ബാഡ്മിന്റണ്‍ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് കൊറിയന്‍ സഖ്യവുമായി ഏറ്റുമുട്ടും.

Related Articles

Back to top button