BREAKING NEWSKERALALATEST

ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തില്‍ ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത, ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്.
2017-ല്‍ സുപ്രീംകോടതിയിലെത്തിയ ലാവലിന്‍ കേസ് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി മുപ്പതിലേറെ തവണ പരിഗണനയ്ക്ക് വന്നെങ്കിലും കാര്യമായി ഒന്നുംസംഭവിക്കാതെ മാറ്റിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് തവണയും സി.ബി.ഐ.ക്കുവേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിന്റെ അസൗകര്യം കണക്കിലെടുത്താണ് കേസ് മാറ്റിയത്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് ആരോപണം.

Related Articles

Back to top button