KERALALATEST

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഇടുക്കി ജില്ലാ കലക്ടറെ മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. കോടതിയുടെ ഉത്തരവില്ലാതെ കലക്ടറെ മാറ്റരുതെന്ന് ഇന്നലെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് കോടതി ഇടപെടല്‍. ഇടുക്കി ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജിനെ ഉത്തരേന്ത്യയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാനായിരുന്നു നീക്കം. തെരഞ്ഞെടുപ്പ് ജോലിക്കായി ഇടുക്കി കലക്ടറെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം പുനഃപരിശോധിക്കാനും കോടതി നിര്‍ദേശിച്ചു.

മൂന്നാറില്‍ 300 ലേറെ കയ്യേറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും 70 ല്‍പരം കേസുകളിലാണ് അപ്പീല്‍ നിലവിലുള്ളതെന്നും ഇതു രണ്ടുമാസത്തിനകം തീര്‍പ്പാക്കുമെന്നും കലക്ടര്‍ നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ തുടരുന്നതിനിടെ കലക്ടറെ ഉത്തരേന്ത്യയിലെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുന്ന വേളയില്‍ കലക്ടറെ മാറ്റുന്നത്, കോടതി സ്വീകരിച്ച നടപടികള്‍ അവതാളത്തിലാകുമെന്ന് വിലയിരുത്തിയാണ് കലക്ടറെ മാറ്റരുതെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും കക്ഷിയാക്കിയിട്ടുണ്ട്. കോടതിയുടെ നിര്‍ദേശപ്രകാരമാണ്, മൂന്നാര്‍ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചത്.

Related Articles

Back to top button