BREAKING NEWSKERALA

മാവേലി എക്സ്പ്രസ് കാസര്‍ഗോഡ് വച്ച് ട്രാക്കുമാറി ഓടി; എതിരെ ട്രെയിന്‍ വരാത്തതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

കാസര്‍ഗോഡ്: കാസര്‍ഗോഡ് ട്രാക്ക് മാറിക്കയറി മാവേലി എക്സ്പ്രസ്. കാഞ്ഞങ്ങാട് സ്റ്റേഷന് സമീപം വൈകിട്ട് 6.45നാണ് സംഭവം .ട്രാക്കില്‍ മറ്റ് ട്രെയിനുകള്‍ ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ട്രെയിന്‍.
ഒന്നാമത്തെ ട്രാക്കിലൂടെയായിരുന്നു ട്രെയിന്‍ പോകേണ്ടിയിരുന്നത്. എന്നാല്‍ ട്രാക്ക് മാറി മാവേലി എക്സ്പ്രസ് കാഞ്ഞങ്ങാടേക്ക് എത്തുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. സിഗ്‌നല്‍ തകരാറാണ് ട്രെയിന്‍ ട്രാക്ക് മാറി കയരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ 20 മിനിറ്റോളം നിര്‍ത്തിയിട്ട ശേഷമാണ് ട്രെയിന്‍ ഒന്നാം ട്രാക്കിലൂടെ കൃത്യമായി ഓടിയത്.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ മാവേലി എക്‌സ്പ്രസ് ട്രെയിന്‍ ട്രാക്ക് മാറിക്കയറിയ സംഭവത്തില്‍ സാങ്കേതിക, സുരക്ഷാ പിഴവുകള്‍ ഉണ്ടായിട്ടില്ലെന്ന് റെയില്‍വേ. കാഞ്ഞങ്ങാട് സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പറ്റിയ പിഴവാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്ലാറ്റ്‌ഫോം ഇല്ലാത്ത ലൈനിലേക്ക് സ്റ്റേഷന്‍ മാസ്റ്റര്‍ ട്രെയിനിന് സിഗ്‌നല്‍ നല്‍കുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്.

Related Articles

Back to top button