BREAKING NEWSNATIONAL

ബിജെപി നേതാവിന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍

കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി നേതാവിന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. കൈകള്‍ തുണികൊണ്ട് ബന്ധിച്ച് കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് പിന്നില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പങ്കുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.
പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിലാണ് സംഭവം. ബിജെപി നേതാവ് ശുഭദീപ് മിശ്ര എന്ന ദീപു മിശ്രയുടെ മൃതദേഹമാണ് നിധിരാംപൂര്‍ ഗ്രാമത്തില്‍ നിന്നും കണ്ടെത്തിയത്. ഏഴുദിവസം മുമ്പ് വീടുവിട്ടിറങ്ങി മറ്റൊരിടത്ത് താമസം തുടങ്ങിയ ശുഭദീപ് ചൊവ്വാഴ്ചയാണ് വീട്ടില്‍ തിരിച്ചെത്തിയതെന്നാണ് വിവരം. ഒരു സ്ത്രീയുമായി ശുഭദീപിന് ബന്ധമുണ്ടെന്നും കൊലപാതകത്തിന് പിന്നില്‍ യുവതിയുടെ കുടുംബാംഗങ്ങളാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
അതേസമയം യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയും പൊലീസ് വാഹനം ആക്രമിക്കുകയും ചെയ്തു. എന്നാല്‍ ശുഭദീപിന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്നാണ് ബിജെപിയുടെ ആരോപണം. ഈ വര്‍ഷം ആദ്യം ശുഭദീപ് മിശ്ര ബിജെപി ടിക്കറ്റില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.

Related Articles

Back to top button