LATESTNATIONALTOP STORY

എയർ ഇന്ത്യയുടെ വമ്പൻ പ്രഖ്യാപനം, വരുന്നത് വലിയ മാറ്റം! പ്രവാസികൾക്ക് വലിയ പ്രതീക്ഷ വയ്ക്കാമെന്ന് എംഡി

ദില്ലി: കാത്തിരിക്കൂ… വലിയ മാറ്റം കാണാം… പറയുന്നത് മറ്റാരുമല്ല, എയർ ഇന്ത്യ എക്സ്പ്രസിന്‍റെ എം ഡി അലോക് സിങാണ് യാത്രക്കാർക്ക് വലിയ ഉറപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പുതിയ വിമാനങ്ങളെത്തുന്നതോടെ വലിയ മാറ്റമെന്ന ഉറപ്പാണ് എയർ ഇന്ത്യ എക്സ്പ്രസ് എം ഡി നൽകുന്നത്. പ്രവാസികൾക്ക് വലിയ പ്രതീക്ഷ വയ്ക്കാം എന്ന് പറഞ്ഞ അദ്ദേഹം, ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവ്വീസുകളടക്കം ഉണ്ടാകുമെന്നും വ്യക്തമാക്കി.വിമാനങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവ്വീസുകളും സേവനങ്ങളും വികസിപ്പിക്കാനുള്ള തീരുമാനത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ്. പുതിയ വിമാനങ്ങളെത്തുന്നതോടെ വിമാനം വൈകലുൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് എം ഡി അലോക് സിങ് പറഞ്ഞു. 15 മാസത്തിനകം വലിയ മാറ്റങ്ങൾ കാണാനാകുമെന്നാണാണ് എയർ ഇന്ത്യ നൽകുന്ന ഉറപ്പ്. യാത്രാ ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് എം ഡിയുടെ പ്രഖ്യാപനങ്ങൾ.

 

അൻപതോളം വിമാനങ്ങൾ മാർച്ച് മാസത്തോടെ എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലീറ്റിലെത്തും. ആകെ വിമാനങ്ങളുടെ എണ്ണം നൂറിലെത്തിച്ച്, റൂട്ടുകൾ പുതുക്കിയും മാറ്റങ്ങൾ വരുത്തിയുമുള്ള നിരന്തര പരിശ്രമങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്രസ്. മൊത്തം 70 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. ലയന നടപടികൾ പൂർണമായും 6 മാസത്തിനകം പൂ‍ർത്തിയാക്കും. 15 മാസത്തിനകം വലിയ മാറ്റങ്ങൾ കാണാനാകുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്ന ഉറപ്പ്. റൂട്ടുകൾ വികസിപ്പിച്ചും വൈവിധ്യം വരുത്തിയുമാകും മാറ്റമെന്നും അലോക് സിങ് വിവരിച്ചു.

Related Articles

Back to top button