BREAKING NEWSKERALALATEST

ശശി തരൂരിനെ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി

ന്യൂഡല്‍ഹി:പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ മാറ്റി. പ്രവീണ്‍ ചക്രവര്‍ത്തിയാണ് പുതിയ ചെയര്‍മാന്‍. തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ സാഹചര്യത്തിലാണ് മാറ്റമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. തരൂരിന് നിലവില്‍ പാര്‍ട്ടിയില്‍ മറ്റ് പദവികളൊന്നുമില്ല. പ്രൊഫഷണല്‍സ് കോണ്‍ഗ്രസിന്റെ സ്ഥാപക ചെയര്‍മാനായിരുന്നു തരൂര്‍.
നിലവില്‍ പാര്‍ട്ടിയുടെ ഡാറ്റാ അനലിറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ തലവനായ പ്രവീണ്‍ ചക്രവര്‍ത്തിയാണ് ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസിന്റെ (എഐപിസി) പുതിയ ചെയര്‍മാന്‍. 2017 ആണ് രാഹുല്‍ ഗാന്ധിയുടെ ആശയത്തില്‍ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സ്ഥാപിതമായത്. രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുള്ള പ്രൊഫഷണലുകള്‍ക്ക് വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ആരംഭിച്ചത്.

Related Articles

Back to top button