LATESTNATIONALTOP STORY

മിഷോങ് ചുഴലിക്കാറ്റ് നാളെ 100 കി.മീ വേഗത്തിൽ തീരംതൊടും; തമിഴ്നാട്ടില്‍ റെഡ് അലര്‍ട്ട്

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച രാവിലെ ചെന്നൈയെ മറികടന്ന് നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ കരതൊടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. തിങ്കളാഴ്‌ച തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ 21 സെന്റിമീറ്ററോ അതിൽ കൂടുതലോ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, മിഷോങ് ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഡിസംബർ 4 ന് പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലെ എല്ലാ സ്കൂളുകൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കാലവർഷത്തിന് ശമനമുണ്ടായെങ്കിലും പുതുച്ചേരിയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ്.

Related Articles

Back to top button