BREAKING NEWSKERALALATEST

മുട്ടിൽ മരംമുറി; കുറ്റപത്രം സമർപ്പിച്ചു,12 പ്രതികൾ,84,600 പേജ്

വിവാദമായ മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ചു. 84,600 പേജ് ഉള്ളതാണ് കുറ്റപത്രം. അഗസ്റ്റിൻ സഹോദരന്മാർ അടക്കം 12 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറപറ്റി നടന്ന മുട്ടിൽ മരം മുറിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്പി വി.വി ബെന്നിയാണ് സുൽത്താൻബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. 84,600 പേജ് ഉള്ളതാണ് കുറ്റപത്രം. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവർക്കൊപ്പം മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസർ ആയിരുന്ന കെ.കെ അജി, സ്പെഷ്യൽ വില്ലേജ് ഓഫീസർ സിന്ധു എന്നിവർ പ്രതികളാണ്.

അഗസ്റ്റിൻ സഹോദരന്മാരുടെ ഡ്രൈവർ വിനീഷ്, മരംമുറിക്ക് ഇടനിലക്കാരായിരുന്നവരും മരം വാങ്ങിയവരുമായ വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കർ, നാസർ, രവി, മനോജ് എന്നിവരും പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഡലോചന അടക്കം കുറ്റങ്ങൾ ആണ് ചുമത്തിയിട്ടുള്ളത്. കുറ്റപത്രത്തിൽ 420 സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

റവന്യൂ വകുപ്പിന്റെ കെഎൽസി നടപടികൾക്ക് ശേഷം അനുബന്ധ കുറ്റപത്രവും സമർപ്പിക്കും. മരങ്ങളുടെ ഡിഎൻഎ പരിശോധന ക്രിമിനൽ കേസിൽ ആദ്യമായാണ് എന്ന പ്രത്യേകതയും മുട്ടിൽ മരം മുറി കേസിനുണ്ട്. 500 വർഷത്തിലധികം പഴക്കമുള്ള ഈട്ടി മരങ്ങളും മുറിച്ചു കടത്തിയവയിൽ ഉൾപ്പെടുന്നുണ്ട്. DNA പരിശോധന ഫലം കേസിൽ നിർണായക തെളിവാകും. സർക്കാരിൽ നിക്ഷിപ്തമായ മരങ്ങൾ മുറിക്കരുതെന്ന് ധാരണയുള്ളവരാണ് പ്രതികൾ എന്നും മരം മുറിക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ടെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

Related Articles

Back to top button