LATESTNATIONALTOP STORY

ആധാർ നിർദ്ദേശങ്ങളിൽ മാറ്റംവരുത്തി കേന്ദ്രം ; പുതിയ നിർദ്ദേശം ഇങ്ങനെ

ആധാർ മാർ​ഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. ആധാർ ലഭിക്കാനായി വിരലടയാളവും ഐറിസ് സ്കാനും ആവശ്യം എന്നായിരുന്നു നിയമം. ഈ ചട്ടത്തിലാണ് മാറ്റം വരുത്തിയത്. വിരലടയാളം നൽകാൻ കഴിയാത്തവർക്ക് ഐറിസ് സ്കാൻ ചെയ്ത് ആധാർ നൽകാം. ഐറിസ് സ്കാൻ പറ്റാത്തവർക്ക് വിരലടയാളം മതി. വിരലടയാളവും ഐറിസ് സ്കാൻ ഇല്ലെങ്കിലും എൻറോൾ ചെയ്യാം.ഇങ്ങനെ എൻറോൾ ചെയ്യുന്നവരുടെ പേരും ഫോട്ടോയും ഉൾപ്പെടെ ഉള്ള വിവരങ്ങൾ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തണം.

അസാധാരണ എൻ റോൾമെന്റായി പരി​ഗണിച്ച് ആധാർ നൽകണം. വിരലടയാളം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ആധാറിന് അർഹതയുള്ള ഒരാൾക്ക് ഐറിസ് സ്കാൻ ഉപയോ​ഗിച്ച് എൻറോൾ ചെയ്യാമെന്ന് കേന്ദ്രം ശനിയാഴ്ചയാണ് അറിയിച്ചത്. വിരലുകൾ ഇല്ലാത്തതിനാൽ ആധാറിന് എൻറോൾ ചെയ്യാൻ കഴിയാതിരുന്ന കോട്ടയം സ്വദേശി ജോസ്മോൾ പി ജോസ് എന്ന യുവതയുടെ എൻറോൾമെന്റ് ഉറപ്പാക്കാൻ ഇലക്ട്രോണിക്സ് ആന്റ് ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇടപെട്ടതിന് പിന്നാലെയാണ് പ്രസ്താവന.

” ആധാറിന് അർഹത ഉണ്ടെങ്കിലും വിരലടയാളം നൽകാൻ കഴിയാത്ത ഒരാൾക്ക് ഐറിസ് സ്കാൻ ഉപയോ​ഗിച്ച് എൻ റോൾ ചെയ്യാൻ കഴിയും. അത് പോലെ ഒരു കാരണവശാലും ഐറിസ് പിടിച്ചെടുക്കാൻ കഴിയാത്ത അർഹനായ ഒരാൾക്ക് അവരുടെ വിരലടയാളം മാത്രം ഉപയോ​ഗിച്ച് എൻറോൾ ചെയ്യാം ,” എന്ന് പ്രസ്താവനയിൽ പറയുന്നു. വിരലുകളുടെയും ഐറിസിന്റെയും ബയോമെട്രിക്‌സ് നൽകാൻ കഴിയാത്ത യോഗ്യനായ ഒരാൾക്ക് പ്രസ്താവന പ്രകാരം രണ്ടിലേതെങ്കിലും സമർപ്പിക്കാതെ എൻറോൾ ചെയ്യാം. വിരലുകളുടേയും ഐറിസിന്റെയും ബയോമെട്രിക്സ് നൽകാൻ കഴിയാത്ത വ്യക്തിയുടെ പേര്, ലിം​ഗഭേദം. വിലാസം, ജനന തീയതി, ജനന വർഷം എന്നിവയും ലഭ്യമായ ബയോമെട്രക്സ് എൻറോൾമെന്റ് സോഫ്‌റ്റ്‌വെയറിൽ എടുത്തുകാണിക്കണം.

വിരലുകളുടെയോ ഐറിസിന്റെയോ അല്ലെങ്കിൽ ഇവ രണ്ടിന്റെയും ലഭ്യതയില്ലായ്മ ഹൈലലൈറ്റ് ചെയ്യുന്നതിനായി മാർ​​ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയ രീതിയിൽ ഒരു ഫോട്ടോ എടുക്കുകയും ആധാർ റോൾമെന്റ് സെന്ററിന്റെ സൂപ്പർ വൈസർ അത്തരം എൻറോൾമെന്റിനെ അസാധാരണമായ ഒന്നായി സാധൂകരിക്കുകയും ചെയ്യും.

Related Articles

Back to top button