BREAKING NEWSKERALA

പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോടു പറഞ്ഞേക്കണം- പരിഹസിച്ച് വി.ഡി.സതീശന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ തന്നെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തതിനെതിരേ പരിഹാസവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ‘ഞാന്‍ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോടു പറഞ്ഞേക്കണം’ എന്ന് അദ്ദേഹം സാമൂഹികമാധ്യമത്തില്‍ പ്രതികരിച്ചു.
പ്രതിപക്ഷനേതാവിനെ ഒന്നാം പ്രതിയാക്കിക്കൊണ്ടുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടുകൂടി ചേര്‍ത്തതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Related Articles

Back to top button