ENTERTAINMENTMALAYALAM

ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു

നടന്‍ ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹ നിശ്ചയം നടന്നത്.
ഷൈനും തനൂജയും തമ്മിലുള്ള വിവാഹ നിശ്ചയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിരവധിപേരാണ് ഷൈന്‍ ടോം ചാക്കോയ്ക്കും തനൂജയ്ക്കും ആശംസകള്‍ അറിയിച്ച് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയും ശ്രദ്ധനേടുകയാണ്.
പിങ്കും വെള്ളയും കലര്‍ന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം. വെളുത്ത പാന്റും പിങ്ക് ഷര്‍ട്ടുമായിരുന്നു ഷൈന്‍ ധരിച്ചത്.ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടായേക്കുമെന്നാണ് വിവരം.
മലയാളത്തില്‍ ഇപ്പോള്‍ പുറത്തിറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും ഷൈനിന്റെ സാന്നിധ്യമുണ്ട്. പത്ത് വര്‍ഷത്തോളം സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ശേഷമാണ് ഷൈനിന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്. കണ്ണൂര്‍ സ്‌ക്വാഡിലാണ് നടന്‍ ഏറ്റവും ഒടുവില്‍ വേഷമിട്ടത്.

Related Articles

Back to top button