BREAKING NEWSKERALALATESTNEWS

പ്രമുഖ മലയാള സാഹിത്യകാരന്‍ ജോസഫ് വൈറ്റില അന്തരിച്ചു

കൊച്ചി: പ്രമുഖ മലയാള സാഹിത്യകാരന്‍ തൈക്കൂടം ആയത്തുപറമ്പില്‍ ജോസഫ് വൈറ്റില (84) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.20 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടയില്‍ ന്യുമോണിയ ബാധി ച്ചതോടെ വെന്റിലേറ്ററിലായിരുന്നു.

പതിനെട്ടാം വയസില്‍ എഴുതിയ ചരമ വാര്‍ഷികമാണ് ആദ്യ കൃതി. വിജയ കരോട്ടില്‍ സംവിധാനം നിര്‍വഹിച്ച ചെമ്മീന്‍കെട്ട് എന്ന ചലച്ചിത്രത്തിനു തിരക്കഥ രചിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ ചിത്രം പുറത്തിറങ്ങിയില്ല.

നവദര്‍ശന എന്ന പേരില്‍ നാടക ട്രൂപ്പ് തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. പാവങ്ങളുടെ പാഞ്ചാലി, ആശ്രമം എന്നിവയാണ് മറ്റ് കൃതികള്‍. സ്വാമി നിര്‍മ്മലാനന്ദന്റെ ആശ്രമത്തില്‍ അന്തേവാസിയായി കഴിഞ്ഞിരുന്ന അനുഭവങ്ങളില്‍ നിന്നുമാണ് ആശ്രമം എന്ന കൃതി രചിച്ചത്.

Related Articles

Back to top button