BREAKING NEWSKERALALATESTNEWS

കെ- സ്മാര്‍ട്ട് സേവനങ്ങള്‍ ഇനി അക്ഷയ കേന്ദ്രങ്ങളിലൂടെയും

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും നല്‍കാനായി പുറത്തിറക്കിയ സംസ്ഥാന സര്‍ക്കാറിന്റെ കെ- സ്മാര്‍ട്ട് പദ്ധതിയിലെ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെയും ലഭിക്കും. തദ്ദേശ വകുപ്പിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് കെ സ്മാര്‍ട്ട് വികസിപ്പിച്ചത്. തദ്ദേശ സ്ഥാപനങ്ങളില്‍ കെ സ്മാര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നതിന് പുറമെയാണിത്.

അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കി. 33,000 പേരാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്. 16,000 പേര്‍ ഇതിനോടകം മൊബൈല്‍ ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

ജനനം, മരണം, വിവാഹം എന്നിവയുടെ രജിസ്‌ട്രേഷന്‍, കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍, വസ്തു-കെട്ടിട നികുതികള്‍, ലൈസന്‍സുകള്‍, പരാതികള്‍ തുടങ്ങിയവയാണ് കെ-സ്മാര്‍ട്ട് പോര്‍ട്ടല്‍ വഴി നല്‍കുന്നത്.

Related Articles

Back to top button