KERALALATEST

സത്യസന്ധത ഇല്ലായ്മയാണ് ക്ലീഷേ: ഷാജിൽ അന്ത്രു

സാഹിത്യകാരന്മാർക്ക് ഇന്നത്തെ സമൂഹത്തിൽ ഒരു ഭാരിച്ച ഉത്തരവാദിത്വമുണ്ട്. അത് , സമൂഹത്തിൽ ശൈഥല്യം ഉണ്ടാക്കാതെ രചനയിൽ ഏർപ്പെടുകയും, സുസ്ഥിരമായ സമൂഹം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയും വേണം . ദുരന്തങ്ങളാൽ തകർന്ന് കൊണ്ടിരിക്കുന്ന ലോകത്താണ് നാം. ശ്രദ്ധിച്ച് നോക്കിയാൽ, ചരിത്രത്തിന്റെ താളുകളിൽ, ലോകത്തിലെ എല്ലാ നിസ്സാരമായ മാറ്റങ്ങളുംടെയും തനിപ്പകർപ്പ് സാഹിത്യത്തിൽ കണ്ടെത്താനാകും. ഒരു പുതിയ ബൗദ്ധികവും സാംസ്കാരികവുമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ സാഹിത്യത്തിനും സാഹിത്യകാരന്മാർക്കും വലിയ പങ്കുണ്ട്.

അതിരുകൾ നവീകരിക്കുകയും മനുഷ്യരാശിയുടെ ഏകത്വത്തെ വീണ്ടും സാധൂകരിക്കുകയും ചെയ്ത കൊണ്ട് കോവിഡ് മഹാമാരി ലോകത്തെ പിടിച്ചു കുലുക്കി. പക്ഷെ അതിന് ശേഷം വീണ്ടും, മനുഷ്യൻ ലക്ഷ്യബോധമില്ലാത്ത വണ്ണം ആഴക്കടലിൽ നട്ടം തിരിയുകയാണ്. വീണ്ടും ലോകം അനിശിതത്വത്തിന്റെയും, അസ്ഥിരതയുടെയും, കെണിയിലേക്ക് വീഴാൻ തുടങ്ങുന്നു.ലോകത്തിന്റെ നിഷ്കളങ്കത വീണ്ടെടുക്കാൻ, വിവേചനങ്ങൾ ഇല്ലാതാക്കാൻ, ഏത് മണ്ഡലത്തിലായാലും, അസ്ഥിരത സൃഷ്ട്ടിക്കുന്ന ആവേശ ഊർജ്ജം നൽകരുത് എന്നതിൽ ഉറച്ചു നിൽക്കുന്നു.

സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം കാരണം, അതിതീവ്രചലനത്മക സമൂഹം രൂപം കൊള്ളുകയും , മനുഷ്യന്റെ ചിന്തകൾക്ക് ഒരു അസ്ഥിരത ഉണ്ടാകുകയും, അത് കാരണം നിരന്തരം ഉണ്ടായികൊണ്ടിരുന്ന അതിവേഗപ്രതികരണങ്ങൾ സാമൂഹ്യമണ്ഡലത്തിനെ കൂടുതൽ അസ്ഥിരമാക്കാനും തുടങ്ങി.ഈ സന്ദർഭത്തിൽ ,ഭാഷകൾ, രാജ്യങ്ങൾ, വംശം, മതം, നിറം അല്ലെങ്കിൽ ലിംഗഭേദം എന്നിവയ്ക്ക് മേലുള്ള വിവേചനം കുറയുകയും ജീവിതത്തിന്റെ എല്ലാ വിഭാഗങ്ങളിലെയും അതിർത്തികൾ പുനർനിർവചിക്കുകയും വേണം.ശാസ്ത്രത്തിന്റെ കാഴ്ചയിലൂടെ നോക്കുകയാണെങ്കിൽ പ്രപഞ്ചത്തിൽ ഒരു കണികയെ ഉത്തേജിപ്പിക്കുന്ന ഒരു ആവേശ ഊർജ്ജം ഉണ്ടെങ്കിൽ , ആന്ദോളനം നടക്കും. അത് പോലെ, ആന്ദോളനത്തിന് കീഴിലുള്ള കണികയ്ക്ക് അതിന്റെ ആന്ദോളനത്തിന് ലഭിച്ച ഊർജ്ജത്തിന്റെ സവിശേഷതകൾ ഉണ്ടായിരിക്കും. അനന്തരഫലം, അത് ഒരു സ്ഥിരതയുള്ള, അസ്ഥിരമായ അല്ലെങ്കിൽ നാമമാത്രമായ സ്ഥിരതയുള്ള സംവിധാനത്തിലേക്ക് നയിച്ചേക്കാം. എന്ന് പറഞ്ഞാൽ , ആവേശ ഊർജ്ജം ലഭിക്കുന്ന കണിക ഇരിക്കുന്ന സ്ഥലം, കണികയ്ക്ക് കിട്ടുന്ന ഊർജ്ജത്തിന്റെ സവിശേഷത എന്നിവ കണികയുടെ പ്രവർത്തനമണ്ഡലത്തിൽ പ്രതിഫലിക്കും. ആ പ്രവർത്തനമണ്ഡലം ഒരു പക്ഷെ നല്ല മാറ്റങ്ങൾക്ക് വിധേയമാകും, അല്ലെങ്കിൽ വളരെ അസ്ഥിരമായ അവസ്ഥയിലേക്ക് ആ പ്രവർത്തനമണ്ഡലം തെന്നി വീഴും. അത് സമൂഹത്തിന് കൃത്യമായി കാട്ടികൊടുക്കാൻ കഴിയുന്നത് സാഹിത്യകാരന്മാർക്കാണ്.
സാഹിത്യകാരന്മാർ സമൂഹത്തിനും, രാഷ്ട്രനിർമാണത്തിനും വഴികാട്ടണമെങ്കിൽ അവർ സത്യസന്ധരാകണം. രാവിലെ ഒന്ന് പറയുക, കുറച്ചു കഴിയുമ്പോൾ മാറ്റി പറയുക, പച്ചയായ നുണകൾ പറയുക – ഇവയൊക്കെ സാഹിത്യകാരന്മാരുടെ സർഗാത്മകതയെക്കാൾ ഒരു സമൂഹത്തിന് ദോഷം ചെയ്യും.
ഇത്രയും പറയാൻ കാരണം കേരളം സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട പാട്ട് വിവാദം തന്നെയാണ്.

ഇന്ന് രാവിലെ 9 .15 ന് , ശ്രീകുമാരൻ തമ്പിയുടെ പാട്ട് “ഒരാളുടെ തീരുമാനപ്രകാരമല്ല , കമ്മിറ്റിയുടെ തീരുമാനപ്രകാരം നിരാകരിച്ചിരിക്കുന്നു” എന്ന പ്രസ്താവനയാണ് കേരളം സാഹിത്യ അക്കാദമി ചെയർമാൻ രാവിലെ പറഞ്ഞത്. ഡോ: എം ലീലാവതി അടക്കം അത് അംഗീകരിച്ചു എന്ന മട്ടിലാണ് അദ്ദേഹം പറഞ്ഞത്.എന്നാൽ ശ്രീകുമാരൻ തമ്പിയുടെ പാട്ട് കണ്ടിട്ടേയില്ല എന്ന് എന്ന് പത്രമാധ്യമങ്ങൾക്ക് മുമ്പ് ഡോ: എം ലീലാവതി പറയുകയും ചെയ്തു .
പിന്നീട്, സംഭവം വിവാദമായപ്പോൾ സച്ചിദാനന്ദൻ്റെ അടുത്ത പ്രസ്‌താവന വന്നു. ശ്രീകുമാരൻ തമ്പിയുടെ പാട്ട് ഇപ്പോഴും നിരാകരിച്ചിട്ടില്ലായെന്നും , ആ ഗാനം ഇപ്പോഴും പരിഗണനയിലുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

സമൂഹത്തോട് എന്തെങ്കിലും പ്രതിബന്ധതയുണ്ടെങ്കിൽ, ക്ലീഷേയായി ഇന്ന് മാറിയിരിക്കുന്നത്, ഈ സത്യസന്ധതയില്ലായ്മയാണ് എന്ന് സാഹിത്യലോകം മനസിലാക്കുന്നത് നല്ലത്.

Related Articles

Back to top button