BREAKING NEWSKERALA

കൊല്ലാനുള്ള അധികാരം പ്രയോഗിക്കാത്തതെന്ത്? വന്യജീവി പ്രശ്നത്തില്‍ വനംവകുപ്പിനോട് മന്ത്രിമാര്‍

തിരുവനന്തപുരം: ആക്രമണകാരികളായ വന്യമൃഗങ്ങളെ മയക്കുവെടിവെക്കാനും വെടിവെച്ചുകൊല്ലാനുമുള്ള അധികാരം വനംവകുപ്പുദ്യോഗസ്ഥര്‍ യഥാസമയം പ്രയോഗിക്കാത്തതെന്തെന്ന് മന്ത്രിമാര്‍. വയനാട് പാക്കേജിലെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നത് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചചെയ്യുന്നതിനിടെയാണ് ഇക്കാര്യം ചര്‍ച്ചയായത്.
മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവി ശല്യം തടയുന്നതിനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുണ്ടെങ്കിലും പ്രയോഗിക്കുന്നില്ലെന്ന് മന്ത്രിമാര്‍ പറഞ്ഞു. എന്നാല്‍, അധികാരം പ്രയോഗിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെന്നും കേന്ദ്രനിയമത്തില്‍ ഭേദഗതി ആവശ്യമാണെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ വിശദീകരിച്ചു.
വിഷയം കൂടുതല്‍ ചര്‍ച്ചയാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്നുമന്ത്രിമാരുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം വയനാട്ടില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെന്നും അതിന്റെയടിസ്ഥാനത്തില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട്ടിലും തിരുവനന്തപുരത്തും ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനം യഥാസമയം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button