BUSINESSBUSINESS NEWSGADGETSTECH

ബോള്‍ട്ടിന്റെ പുതിയ ടിഡബിള്‍ യുഎസ് സെഡ 40 അള്‍ട്രാ ഇയര്‍ബഡ്

കൊച്ചി: വെയറബിള്‍ ടെക് ബ്രാന്‍ഡായ ബോള്‍ട്ട്, ഏറ്റവും നൂതനമായ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യയില്‍ നിര്‍മ്മിച്ച ട്രൂ വയര്‍ലെസ് സ്റ്റീരിയോ സെഡ്40 അള്‍ട്രാ പുറത്തിറക്കി.
അതിവേഗ ചാര്‍ജിംഗ്, മികച്ച ശബ്ദ നിലവാരം, തടസ്സമില്ലാത്ത ടച്ച് നിയന്ത്രണങ്ങള്‍ തുടങ്ങി ഇന്നത്തെ സാങ്കേതിക വിദഗ്ദ്ധരായ ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് എഐ അധിഷ്ഠിതമായ ബോള്‍ട്ട് ടിഡബിള്‍യുഎസ് സെഡ്40 അള്‍ട്രാ പുറത്തിറക്കിയിരിക്കുന്നത്. പ്രാരംഭ വിലയായ 1999 രൂപയ്ക്ക് ബോള്‍ട്ട് സെഡ്40 അള്‍ട്രാ ഇപ്പോള്‍ ബോള്‍ട്ട്, ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ വെബ്സൈറ്റുകളില്‍ ലഭ്യമാണ്
ആക്ടീവ് നോയ്സ് റിഡക്ഷന്‍, 100 മണിക്കൂര്‍ പ്ലേടൈം, ഡ്യുവല്‍ഡിവൈസ് കണക്റ്റിവിറ്റി, സോണിക് കോര്‍ ഡൈനാമിക്സ് തുടങ്ങിയ ഇന്‍ഡസ്ട്രിയിലെ പ്രമുഖ ഫീച്ചറുകളോടൊപ്പം, കാര്യക്ഷമമായ വൈദ്യുതി ഉപയോഗത്തിനും മികച്ച നോയ്സ് ക്യാന്‍സലേഷനും എഐ അധിഷ്ഠിത ഇന്റലിജന്റ് വോയ്സ് പ്രോസസ്സിംഗ് ഉള്‍ക്കൊള്ളുന്ന സെഡ്40 അള്‍ട്രാ സമാനതകളില്ലാത്ത ഒരു ഓഡിയോ അനുഭവം നല്‍കുന്നു. മറ്റൊരു എഐ സവിശേഷതയായ പ്രിസം വോയ്സ് പിഎല്‍സി ലാഗ് ചെയ്യാത്ത സംഭാഷണങ്ങള്‍, ഇമ്മേഴ്സീവ് ഗെയിമിംഗ് കമ്മ്യൂണിക്കേഷന്‍, തടസ്സമില്ലാത്ത വെര്‍ച്വല്‍ മീറ്റിംഗുകള്‍ക്കായി മെച്ചപ്പെടുത്തിയ കോള്‍ നിലവാരം എന്നിവ ഉറപ്പാക്കുന്നു.
നിലവിലെ ഡിമാന്‍ഡിനനുസരിച്ച്, തടസ്സമില്ലാത്ത ഓഡിയോ അനുഭവം ഉറപ്പാക്കുന്നതിനായി സെഡ്40 അള്‍ട്രാ അത്യാധുനിക എഐ ഓഡിയോ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്നു.’ ഉല്‍പ്പന്നത്തിന്റെ ലോഞ്ചിനെക്കുറിച്ച് സംസാരിക്കവെ, ബോള്‍ട്ടിന്റെ സഹസ്ഥാപകനും സിഇഒയുമായ വരുണ്‍ ഗുപ്ത പറഞ്ഞു.

Related Articles

Back to top button