BREAKING NEWSKERALALATESTNATIONALNEWS

അരുണാചലിലേയും സിക്കിമിലെയും വോട്ടെണ്ണല്‍ തിയതികള്‍ ജൂണ്‍ രണ്ടിലേക്ക് മാറ്റി

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടെണ്ണല്‍ ജൂണ്‍ രണ്ടിലേക്ക് പുതുക്കി നിശ്ചയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നേരത്തെ ഈ രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കേണ്ടതായിരുന്നു,

ഈ രണ്ട് സംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുമെന്നതിനാലാണ് വോട്ടെണ്ണല്‍ തീയതി പുതുക്കിയത്.

Related Articles

Back to top button