BREAKING NEWSKERALALATESTNEWS

വന്യജീവി ആക്രമണം; ഇരയായവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ പിശുക്ക് പാടില്ല: ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

മാനന്തവാടി: വന്യജീവി ആക്രമണത്തില്‍ ഇരയായവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ പിശുക്ക് പാടില്ലെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ഒരു തുക നല്‍കിയിട്ട് കുടുംബത്തിന്റെ ദുഖം പരിഹരിച്ചു എന്നു പറയുന്നത് ശരിയല്ല.

കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും പ്രായമായവര്‍ക്ക് പെന്‍ഷനും നല്‍കുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കണമെന്നും ബിഷപ്പ് പറഞ്ഞു. കാടിനും കാട്ടുമൃഗങ്ങള്‍ക്കും കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സംരക്ഷണം മനുഷ്യര്‍ക്ക് കൊടുക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്നും കാട്ടുമൃഗങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

കാട്ടുമൃഗങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടെന്നും അതോടൊപ്പം പ്രകൃതിയും സംരക്ഷിക്കപ്പെടണം. ഇതിനൊന്നും സഭ എതിരല്ലെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

പടമലയില്‍ കാട്ടാന ചവിട്ടിക്കൊന്ന പനച്ചിയില്‍ അജീഷിന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

Related Articles

Back to top button