BREAKING NEWSBUSINESSKERALALATESTNEWS

ആദ്യമായി അര ലക്ഷം കടന്ന് പൊന്ന്; സ്വര്‍ണ വില ഒരു പവന് 50,400 രൂപ

കൊച്ചി: ആദ്യമായി സംസ്ഥാനത്ത് അര ലക്ഷം കടന്ന് സ്വര്‍ണ വില. പവന് 50,400 ആണ് നിലവില്‍ വില. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണ വില. എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച് 21 ന് 49,440 രൂപയായി ഉയര്‍ന്ന് റെക്കോഡിട്ടിരുന്നു.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അതോടൊപ്പം രാജ്യാന്തര വിപണിയിലെ വില വര്‍ധനവും മറ്റൊരു കാരണമായി.

Related Articles

Back to top button