BREAKING NEWSKERALA

കൊല്ലത്ത് പീഡനകേസ് അതിജീവിതയെ മര്‍ദ്ദിച്ച് ഭര്‍ത്താവിന്റെ കാമുകി, മനോവിഷമത്തില്‍ ആത്മഹത്യ ശ്രമം; യുവതി അറസ്റ്റില്‍

കൊല്ലം: കൊല്ലം കടയ്ക്കലില്‍ പീഡന കേസ് അതിജീവിതയെ മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവിന്റെ കാമുകി അറസ്റ്റില്‍, ഭര്‍ത്താവ് ഒളിവിലാണെന്ന് പൊലീസ്. പീഡനകേസിലെ അതീജീവിതയെ പ്രതിയായ യുവാവ് ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 27നാണ് ഭര്‍ത്താവും വനിത സുഹൃത്തും ചേര്‍ന്ന് യുവതിയെ ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
പൊലീസ് കേസെടുത്തിന് പിന്നാലെ ഭര്‍ത്താവും വനിത സുഹൃത്തും ഒളിവില്‍ പോയി. വെഞ്ഞാറുമ്മൂട് സ്വദേശി സുനിതയെ വാടക വീട്ടില്‍ നിന്ന് പൊലീസ് പിടികൂടി. 2016 ലെ പോക്‌സോ കേസിലെ ഇരയാണ് മര്‍ദ്ദനത്തിനിരയായത്. അന്ന് ലൈംഗികമായി പീഡിപ്പിച്ച പ്രതി ജയിലില്‍ നിന്നിറങ്ങിയ ശേഷം പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.
പിന്നാലെ നിരന്തരം ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കി. പെണ്‍വാണിഭ സംഘത്തില്‍ പെണ്‍കുട്ടിയെ എത്തിക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ടായിരുന്നു. അതിനിടെയാണ് ഭര്‍ത്താവും വനിത സുഹൃത്തും ചേര്‍ന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തി പെണ്‍കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. കോടതിയില്‍ ഹാജരാക്കിയ സുനിതയെ റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button