BANKINGBREAKING NEWSBUSINESS

വായ്പകളുടെ പേരില്‍ അധിക നിരക്ക് ഈടാക്കാന്‍ കഴിയില്ല; ബാങ്കുകളോട് ആര്‍ബിഐ

ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഒക്ടോബര്‍ 1 മുതല്‍ റീട്ടെയില്‍, മൈക്രോ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പ എടുക്കുന്നവര്‍ക്ക് പലിശയും മറ്റ് ചിലവുകളും ഉള്‍പ്പെടെ ലോണ്‍ കരാറിനെ (ഗഎട) കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കണം. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പുതിയ വായ്പകളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ നിര്‍ദ്ദേശം ആര്‍ബിഐയുടെ നിയന്ത്രണത്തിന് കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളും നല്‍കുന്ന റീട്ടെയില്‍, എംഎസ്എംഇ ടേം ലോണുകള്‍ക്ക് ബാധകമായിരിക്കും.
ആര്‍ബിഐയുടെ പരിധിയില്‍ വരുന്ന ധനകാര്യ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും നല്‍കുന്നതിനും സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഈ തീരുമാനം. ഇതോടെ, വായ്പയെടുക്കുന്നവര്‍ക്ക് വായ്പയെ കുറിച്ചുള്ള കൃത്യമായ എല്ലാ വിവരങ്ങളും അറിഞ്ഞ ശേഷം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. ലോണ്‍ കരാറിന്റെ പ്രധാന വസ്തുതകളുടെ ലളിതമായ ഭാഷാ വിവരണമാണ് കെഎഫ്എസ്. ഇത് കടം വാങ്ങുന്നവര്‍ക്ക് വായ്പാ ദാതാക്കള്‍ നല്‍കുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എത്രയും വേഗം നടപ്പിലാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. ഒക്ടോബര്‍ 1-ന് ശേഷം അനുവദിച്ച എല്ലാ റീട്ടെയില്‍, എംഎസ്എംഇ ടേം ലോണുകളുടെയും കാര്യത്തില്‍, നിര്‍ദ്ദേശങ്ങള്‍ പാലിക്കണം
റിസര്‍വ് ബാങ്കിന്റെ പരിധിയിലുള്ള സ്ഥാപനങ്ങള്‍ കടമെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് ഈടാക്കുന്ന ഇന്‍ഷുറന്‍സ്, നിയമപരമായ ഫീസ് തുടങ്ങിയ തുകയും വാര്‍ഷിക ശതമാന നിരക്കിന്റെ (എപിആര്‍) ഭാഗമാകുമെന്ന് ആര്‍ബിഐ അറിയിച്ചു. ഇത് പ്രത്യേകം വെളിപ്പെടുത്തണം.അത്തരം ചാര്‍ജുകള്‍ക്കുള്ള രസീതുകളും അനുബന്ധ രേഖകളും കൃത്യമായ സമയത്തിനുള്ളില്‍ വായ്പ എടുത്ത വ്യക്കിക്ക് നല്‍കും .കൂടാതെ, ലോണ്‍ കരാറില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത ഏതെങ്കിലും ചാര്‍ജുകള്‍ വായ്പയുടെ കാലയളവില്‍ ഒരു ഘട്ടത്തിലും വായ്പക്കാരന്റെ വ്യക്തമായ സമ്മതമില്ലാതെ ഈടാക്കാന്‍ കഴിയില്ല.

Related Articles

Back to top button