BREAKING NEWSENTERTAINMENTNATIONALTAMIL

‘ഇളയരാജ എല്ലാവരെക്കാളും മുകളിലല്ല’; പാട്ടുകളുടെ പകര്‍പ്പവകാശ കേസില്‍ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സംഗീതജ്ഞന്‍ ഇളയരാജയെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. ഇളയരാജ എല്ലാവരെക്കാളും മുകളില്‍ അല്ലെന്ന് കോടതി വിമര്‍ശിച്ചു. പാട്ടുകളുടെ പകര്‍പ്പവകാശം സംബന്ധിച്ച കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം. ഇളയരാജ എല്ലാവരേക്കാളും മുകളില്‍ ആണെന്ന് അഭിഭാഷകന്‍ പറഞ്ഞതിന് മറുപടിയായിട്ടായിരുന്നു കോടതിയുടെ വിമര്‍ശനം. മൂന്ന് പേര്‍ക്ക് മാത്രമാണ് അങ്ങനെ അവകാശപ്പെടാന്‍ കഴിയുന്നതെന്ന് കോടതി പറഞ്ഞു. മുത്തുസ്വാമി ദീക്ഷിതര്‍, ത്യാഗരാജന്‍, ശ്യാമശാസ്ത്രി എന്നിവര്‍ക്ക് മാത്രമേ ഇങ്ങനെ അവകാശപ്പെടാനാകു എന്ന് കോടതി നിരീക്ഷിച്ചു.
ഇളയരാജ ഈണം പകര്‍ന്ന 4,500 ഗാനങ്ങളില്‍ അദ്ദേഹത്തിന് പ്രത്യേക അവകാശം നല്‍കിയ ഉത്തരവിനെതിരെ എക്കോ റിക്കോര്‍ഡിങ് കമ്പനി നല്‍കിയ അപ്പീലാണ് കോടതിയുടെ വിമര്‍ശനം. അപ്പീലില്‍ തീരുമാനം ആകും വരെ ഗാനങ്ങളുടെ പകര്‍പ്പവകാശത്തിലൂടെ നേടുന്ന പണം പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കയോ, കോടതിക്ക് കൈമാറുകയോ വേണമെന്ന് എക്കോ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ ഇളയരാജയുടെ അഭിഭാഷകന്‍, മറ്റുള്ളവരെക്കാള്‍ മുകളിലാണ് തന്റെ കക്ഷി എന്ന് അഭിപ്രായപ്പെട്ടിരുന്നു.

Related Articles

Back to top button