ENTERTAINMENTMALAYALAM

സാരിയില്‍ സുന്ദരിയായി നയന്‍സ്

ഏറ്റവും പുതിയ ഫാഷനോടെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്ന നടിയാണ് നയന്‍താര.നായന്‍താരയുടെ ഫാഷന്‍ സെന്‍സിന് തന്നെ പ്രത്യേക ഫാന്‍ബേസ് ഉണ്ട് എന്നതാണ് ശരി.
ഏറ്റവും പുതിയ ഫാഷനോടെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്ന നടിയാണ് നയന്‍താര.നായന്‍താരയുടെ ഫാഷന്‍ സെന്‍സിന് തന്നെ പ്രത്യേക ഫാന്‍ബേസ് ഉണ്ട് എന്നതാണ് ശരി. ഇപ്പോള്‍ നയന്‍താര സാരിയിലുള്ള പുതിയ ഫോട്ടോകളാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതെല്ലാം തന്നെ വൈറലാണ്.
ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്റെ ഗംഭീര പ്രശംസകളാണ് ലഭിക്കുന്നത്. സുന്ദരിയായിട്ടുണ്ടെന്ന് ആരാധകര്‍ നയന്‍താരയുടെ പോസ്റ്റിന് അടിയില്‍ കമന്റ് ചെയ്യുന്നു.
നയന്‍താര അതിമനോഹരമായ ആഭരണങ്ങള്‍ അടക്കമാണ് മനോഹരമായ സാരി ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. മിനിമലിസ്റ്റിക് മേക്കപ്പും കാജലും നയന്‍സ് ഇട്ടിട്ടുണ്ട്. ഒരു ബണ്ണും പേള്‍ സ്റ്റഡ് കമ്മലും ഉപയോഗിച്ചിട്ടുണ്ട്.
കമന്റ് സെക്ഷനില്‍ ആരാധകര്‍ സ്‌നേഹം വാരി വിതറുകയാണ്. ആരാധകരില്‍ ഒരാള്‍ എഴുതി, ‘എലഗന്റ്’ എന്നും. മറ്റൊരാള്‍ ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ എന്നും എഴുതിയിട്ടുണ്ട്.
നയന്‍താര തന്റെ ലവ് ആക്ഷന്‍ ഡ്രാമയുടെ സഹനടനായ നിവിന്‍ പോളിയ്ക്കൊപ്പം ഡിയര്‍ സ്റ്റുഡന്റ്സ് എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുകയാണ് നയന്‍സ്. ഒരു മോഷന്‍ പോസ്റ്ററിലൂടെ ഈ പ്രഖ്യാപനം അടുത്തിടെ പുറത്തുവന്നിരുന്നു.
ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും നയന്‍താരയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പോളി ജൂനിയര്‍ പിക്ചേഴ്സ്, കര്‍മ്മ മീഡിയ നെറ്റ്വര്‍ക്ക് എല്‍എല്‍പി, റൗഡി പിക്ചേഴ്സ്, അള്‍ട്രാ എന്നിവയുടെ ബാനറിലാണ് ഇത് നിര്‍മ്മിക്കുന്നത്. മുജീബ് മജീദാണ് സംഗീതം.

Related Articles

Back to top button