BREAKING NEWSKERALA

‘ഈ മാസം 29ന് ഹാജരാകണം’: കരുവന്നൂര്‍ കേസില്‍ എംഎം വര്‍?ഗീസിന് വീണ്ടും ഇഡി നോട്ടീസ്

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി.അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. നേരത്തെ മൂന്ന് തവണ ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ചുമതലകള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു വര്‍ഗീസ് അറിയിച്ചത്. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.
കരുവന്നൂര്‍ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടുകളെക്കുറിച്ചും ബെനാമി വായ്പ നല്‍കിയതില്‍ സിപിഎം നേതാക്കളുടെ ഇടപെടലിലുമാണ് വര്‍ഗീസിനെ ചോദ്യം ചെയ്യുന്നത്. ബാങ്ക് ക്രമക്കേടില്‍ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ വിശദാംശങ്ങള്‍ ഇഡി തേടിയിരുന്നെങ്കിലും അത്തരം റിപ്പോര്‍ട്ടില്ലെന്നാണ് വര്‍ഗിസ് നല്‍കിയ മറുപടി.

Related Articles

Back to top button