BREAKING NEWS

വീട്ടില്‍ നിന്നും വന്‍ തോതില്‍ തുണിത്തരങ്ങള്‍ പിടികൂടിയ സംഭവം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും വന്‍ തോതില്‍ തുണിത്തരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബിജെപി പ്രവര്‍ത്തകന്‍ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. തിരുവമ്പാടി പൊലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പിന് തലേ ദിവസമാണ് ഇയാളുടെ വീട്ടില്‍ നിന്നും വലിയ തോതില്‍ തുണിത്തരങ്ങള്‍ കണ്ടെത്തിയത്.
വയനാട് ലോക്‌സഭ മണ്ഡലത്തിലാണ് തിരുവമ്പാടി ഉള്‍പ്പെടുന്നത്. നേരത്തെ വയനാട് മണ്ഡലത്തിലെ സുല്‍ത്താന്‍ ബത്തേരിയില്‍ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് തിരുവമ്പാടിയില്‍ വസ്ത്രങ്ങള്‍ പിടിച്ചെടുത്തത്.
തെരെഞ്ഞുപ്പ് ഫ്‌ലയിങ് സ്‌കോഡിന്റെ പരിശോധനയിലാണ് വസ്ത്രങ്ങള്‍ പിടികൂടിയത്. തുണിത്തരങ്ങള്‍ പിടികൂടിയ ഫ്‌ലയിങ് സ്‌ക്വോഡ് ഉദ്യോഗസ്ഥന്‍ ഗിരീഷ് കുമാറിന്റെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് ആണ് കേസെടുത്തത് .വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കൊണ്ടുവന്നതാണെന്നാണ് പരാതി. ജനപ്രാധിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

Related Articles

Back to top button