BOLLYWOODBREAKING NEWSENTERTAINMENT

നോവലിസ്റ്റും സംവിധായകനുമായ പോള്‍ ആസ്റ്റര്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ എഴുത്തുകാരനും സംവിധായകനുമായ പോള്‍ ആസ്റ്റര്‍ ന്യൂയോര്‍ക്കില്‍ വെച്ച് അന്തരിച്ചു. 77 വയസ്സായിരുന്നു. ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
‘ന്യൂയോര്‍ക്ക് ട്രിലജി’യിലൂടെ പ്രശസ്തനായ പോള്‍ ആസ്റ്ററുടെ നോവലുകള്‍ നാല്‍പ്പതോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മൂണ്‍പ്ലേസ്, ദ മ്യൂസിക് ഓഫ് ചാന്‍സ്, ദ ബുക് ഓഫ് ഇല്യൂഷന്‍സ്, ദ ബ്രൂക്ലിന്‍ ഫോളിസ്, ഇന്‍വിസിബിള്‍, സണ്‍സെറ്റ് പാര്‍ക്ക് തുടങ്ങിയവയാണ് പ്രധാന രചനകള്‍.

Related Articles

Back to top button