BREAKING NEWSKERALALATEST

ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ട് ഉടന്‍; കുറഞ്ഞ ശമ്പളം 23,000, കൂടിയത് 1.4 ലക്ഷം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000നും 25,000 രൂപയ്ക്കും ഇടയ്ക്ക് ആകാന്‍ സാധ്യത. കൂടിയ ശമ്പളം 1.4 ലക്ഷം രൂപയ്ക്കടുത്താവും. പതിനൊന്നാം ശമ്പളക്കമ്മിഷന്‍ ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് നല്‍കിയേക്കും. ഫെബ്രുവരി പതിനഞ്ചോടെ ശമ്പളപരിഷ്‌കരണ ഉത്തരവിറക്കാനാണ് ധനവകുപ്പിന്റെ ശ്രമം.
കുറഞ്ഞശമ്പളം നിലവില്‍ 16,500 രൂപയും കൂടിയശമ്പളം 1.20 ലക്ഷവുമാണ്. കുറഞ്ഞ ശമ്പളം 25,000 രൂപയാക്കണമെന്നാണ് സര്‍വീസ് സംഘടനകളുടെ ആവശ്യം. കൂടിയ ശമ്പളം 1.40 ലക്ഷം രൂപയാകുന്നതോടെ കൂടിയ പെന്‍ഷന്‍ 70,000 രൂപയാകും.
ഇപ്പോള്‍ കുറഞ്ഞ ശമ്പളം വാങ്ങുന്നവര്‍ക്ക് കൂടുതല്‍ വര്‍ധനയും കൂടിയ ശമ്പളം വാങ്ങുന്നവര്‍ക്ക് കുറഞ്ഞനിരക്കിലുള്ള വര്‍ധനയുമാണ് കമ്മിഷന്‍ ശുപാര്‍ശചെയ്യാന്‍ സാധ്യത.
12 ശതമാനംവരെ വര്‍ധനവരുത്തുന്നവിധം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശകള്‍ തയ്യാറാക്കിയെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് ഇത് ഇപ്പോള്‍ പുനഃക്രമീകരിക്കുകയാണ്. ശമ്പളവും പെന്‍ഷനും വര്‍ധിക്കുന്നതോടെ ഈ ഇനത്തിലുള്ള സര്‍ക്കാരിന്റെ സാമ്പത്തികബാധ്യതയിലുള്ള വര്‍ധന 10 ശതമാനത്തില്‍ കൂടരുതെന്നാണ് സര്‍ക്കാരും ശമ്പളകമ്മിഷനും തമ്മിലുള്ള ധാരണ.

Related Articles

Back to top button