KERALALATEST

‘ഓക്കെ ഗുഡ്‌നൈറ്റ്’; ബിനീഷ് കോടിയേരിയെ ട്രോളി പി.കെ ഫിറോസ്

ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്?റ്റ്? ചെയ്?തു. ഇതിന്? പിന്നാലെ പകരത്തിന് പകരം നല്‍കി യൂത്ത്?ലീഗ്? സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്?.

ഓക്കെ ഗുഡ്‌നൈറ്റ് എന്ന രണ്ട് വാക്ക് മാത്രമാണ് പി.കെ.ഫിറോസ് ഫേസ്ബുക്കില്‍ എഴുതിയത്. ഈ രണ്ട് വാക്കിന് പിന്നാലെയുള്ള സംഭവം ഇങ്ങനെയാണ്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ കൊ?ച്ചി സ്വ?ദേ?ശി അനൂപ് മുഹമ്മദും തമ്മിലുള്ള ഇടപാട്? സെപ്?റ്റംബര്‍ 2 നാണ് പി.കെ ഫിറോസ്? വാര്‍ത്തസമ്മേളനത്തില്‍ ഉന്നയിച്ചത്.പി.കെ ഫിറോസ് വാര്‍ത്താസമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ ‘ഓക്കെ, ?ഗുഡ്‌നൈറ്റ്’ എന്നാണ് പ്രതികരിച്ചത്. സോഷ്യല്‍മീഡിയയില്‍ അടക്കം ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇതിനുളള മറുപടിയായാണ് ബിനീഷ് അറസ്റ്റിലായതിന് പിന്നാലെ പി.കെ ഫിറോസ് അതേ വാചകങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Related Articles

Back to top button