BREAKING NEWSKERALALATEST

നാളെ അര്‍ധരാത്രിമുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിക്കും;ബാറുകള്‍ തുറക്കും, ശനിയും ഞായറും സമ്പൂര്‍ണ അടച്ചിടല്‍

സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിക്കും. ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിയന്ത്രണങ്ങളാണ് ഇനിയുണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്കമാക്കി.

പതിനേഴു മുതല്‍ പൊതു മേഖല സ്ഥാപനങ്ങള്‍ ,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ആളുകളെ അനുവദിച്ച് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം.

ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് പൂര്‍ണ ലോക്ക്ഡൗണ്‍. 17മുതല്‍ മിതമായ രീതിയില്‍ പൊതു ഗതാഗതം. വിവാഹങ്ങള്‍ ,മരണാനന്തര ചടങ്ങുകള്‍ 20പേര്‍ മാത്രം. ആള്‍ക്കൂട്ടങ്ങളും പൊതുപരിപാടികളും അനുവദിക്കില്ല.

പതുപരീക്ഷകള്‍ അനുവദിക്കും. റസ്റ്റോറന്റുകളില്‍ ഹോം ലെഡിവറി, ടേക്ക് എവെ തുടരും. വിനോദ സഞ്ചാരം അനുവദിക്കില്ല. അക്ഷയ കേന്ദ്രങ്ങള്‍

ബെവ് കോ ഔട്ട്‌ലറ്റുകള്‍, ബാറുകള്‍ രാവിലെ 9മുതല്‍ വൈകുന്നേരം 7നരെ. ആപ്പിക്ലേഷന്‍ മുഖാന്തരം സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തനം.

Related Articles

Back to top button