BREAKINGNATIONAL
Trending

75 വയസ് പ്രായപരിധി എടുത്തുകളയില്ല,സമ്മേളന സാഹചര്യത്തില്‍ ഇതിനുള്ള ചര്‍ച്ചയിലേക്ക് പോകുന്നത് ഉചിതമല്ലെന്ന് സിപിഎം

ദില്ലി: 75 വയസ് എന്ന പ്രായപരിധി എടുത്തുകളയാനുള്ള ചര്‍ച്ച പാര്‍ട്ടിയില്‍ നടക്കുന്നില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. സമ്മേളനങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ ഇതിനുള്ള ചര്‍ച്ചയിലേക്ക് പോകുന്നത് ഉചിതമല്ലെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. പ്രായ പരിധി പിന്നിട്ട പ്രകാശ് കാരാട്ട് താന്‍ പാര്‍ട്ടി കോണ്‍ഗ്രസോടെ ഒഴിവാകും എന്നാണ് കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗത്തില്‍ അറിയിച്ചത്. പ്രായപരിധി നിബന്ധനയില്‍ ഉറച്ചു നില്ക്കണമെന്നും പ്രകാശ് കാരാട്ട് നിര്‍ദ്ദേശിച്ചു. ഈ സാഹചര്യത്തിലാണ് താല്ക്കാലിക ജനറല്‍ സെക്രട്ടറിക്ക് പകരം കോഡിനേറ്റര്‍ എന്ന സ്ഥാനം മതി എന്ന് കാരാട്ട് നിര്‍ദ്ദേശിച്ചത്.
ചില അംഗങ്ങള്‍ക്ക് പ്രായ പരിധിയില്‍ അവശ്യ ഘട്ടങ്ങളില്‍ ഇപ്പോള്‍ തന്നെ ഇളവ് നല്കുന്നുണ്ടെന്നും പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രായ പരിധി നിബന്ധന എടുത്തുകളയണമെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍ ഇന്നലെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button