BREAKINGINTERNATIONAL

മാട്രിമോണിയല്‍ സൈറ്റിലും രക്ഷയില്ല, യുവതിക്ക് നഷ്ടമായത് 55 ലക്ഷം രൂപ

ഓണ്‍ലൈനില്‍ എങ്ങും തട്ടിപ്പോട് തട്ടിപ്പാണ്. ഒന്ന് ശ്രദ്ധ പാളിയാല്‍ കാശ് പോകും എന്ന അവസ്ഥ. ഏറ്റവും ഒടുവിലായിതാ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട ആളാണ് മുംബൈയില്‍ നിന്നുള്ള യുവതിയെ പറ്റിക്കുകയും 55 ലക്ഷം തട്ടുകയും ചെയ്തത്.
മുംബൈ അന്ധേരിയില്‍ നിന്നുള്ള 41 -കാരി കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഒരു പ്രമുഖ മാട്രിമോണിയല്‍ സൈറ്റിലൂടെ തട്ടിപ്പുകാരനെ പരിചയപ്പെടുന്നത്. സമര്‍ത് ഭൈന്ദാര്‍ക്കറെന്നാണ് തട്ടിപ്പുകാരന്റെ പേര്. താന്‍ ഒരു സ്വകാര്യ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയിലെ ജീവനക്കാരനാണെന്നും 75,000 രൂപയാണ് ശമ്പളം എന്നുമാണ് ഇയാള്‍ യുവതിയോട് പറഞ്ഞത്.
ഗോരേഗാവിലെ ഒരു സ്വകാര്യ കമ്പനിയില്‍ മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എംഐഎസ്) എക്സിക്യൂട്ടീവായി ജോലി ചെയ്യുകയാണ് യുവതി. ചൊവ്വാഴ്ചയാണ് ഇവര്‍ വൈല്‍ പാര്‍ലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാഹം കഴിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ യുവതിയെ കബളിപ്പിച്ചത്. തന്റെ മൊബൈല്‍ ബിസിനസ്സ് പ്രോജക്ടില്‍ ബിസിനസ് പങ്കാളിയാകാനും അതില്‍ പണം നിക്ഷേപിക്കാനും ഇയാള്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നത്രെ.
യുവതി ഇയാളെ വിശ്വസിക്കുകയും തന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റും ബാങ്ക് വായ്പയെടുത്തും ബന്ധുക്കളില്‍ നിന്നും കടം വാങ്ങിയും, തന്റെ തൊഴിലുടമയുടെ കമ്പനിയില്‍ നിന്നും കടം വാങ്ങിയും പണമുണ്ടാക്കുകയും ചെയ്തു. എന്തായാലും ഇയാള്‍ തന്റെ ഭര്‍ത്താവാകാന്‍ പോകുന്നയാളല്ലേ എന്ന വിശ്വാസത്തില്‍ 55 ലക്ഷം നല്‍കിയത്രെ. നേരത്തെ തന്നെ താന്‍ വലിയ കുടുംബത്തില്‍ നിന്നുള്ള ആളാണെന്നും അച്ഛന് വലിയ ബിസിനസാണ് എന്നും മറ്റുമൊക്കെ പറഞ്ഞ് ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചിരുന്നു.
പണം നല്‍കിയ ശേഷം, കമ്പനിയില്‍ നിന്നും കിട്ടുന്ന ലാഭത്തിന്റെ പങ്ക് അവള്‍ക്കുള്ളതാണ് എന്ന് അയാള്‍ പറഞ്ഞതിനെ തുടര്‍ന്ന് യുവതി 68 ലക്ഷം ഇയാളോട് ചോദിച്ചു. എന്നാല്‍, അയാല്‍ പണം നല്‍കാന്‍ തയ്യാറായില്ല. പിന്നീട്, യുവതിയെ വിവാഹം കഴിക്കാന്‍ ആ?ഗ്രഹിക്കുന്നില്ലെന്നും എല്ലാം ബന്ധവും അവസാനിപ്പിക്കുകയാണ് എന്നും പറയുകയായിരുന്നു. പിന്നാലെയാണ് യുവതി പൊലീസില്‍ പരാതിയുമായി എത്തിയത്.
ഏതായാലും, പൊലീസ് കേസ് അന്വേഷിച്ച് വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button