കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ ബലാല്‍സം?ഗ കേസ് പ്രതികള്‍ക്ക് വേഗത്തില്‍ ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേ??ദ?ഗതിക്ക് ബം?ഗാള്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ‘അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024’ നാളെ നിയമസഭയില്‍ അവതരിപ്പിക്കും. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങി. മുഖ്യമന്ത്രി മമത ബാനര്‍ജി ബില്‍ സഭയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്തരം കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ എന്ന പ്രഖ്യാപനം മമത നടത്തിയത്.
ബലാത്സംഗ കേസ് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും, ഇര കൊല്ലപ്പെട്ടാല്‍ വധശിക്ഷയും ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. ഇന്നും നാളെയുമാണ് പ്രത്യേക സഭാ സമ്മേളനം നടക്കുക. ബില്ലിന്റെ കരട് തയാറാക്കുന്നതിനായി മന്ത്രിമാരുള്‍പ്പെട്ട പ്രത്യേക സമിതിയെ നേരത്തെ രൂപീകരിച്ചിരുന്നു. ബില്‍ പാസാക്കി ?ഗവര്‍ണര്‍ക്ക് അയക്കുമെന്നും, ?ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ സമരമിരിക്കുമെന്നുമാണ് മമത പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. പ്രക്ഷോഭം ശക്തമായപ്പോള്‍ ശ്രദ്ധ തിരിക്കാനുള്ള മമതയുടെ അടവാണിതെന്നാണ് ബി ജെ പിയുടെ വിമര്‍ശനം. സര്‍ക്കാറിന്റെ തെറ്റുകള്‍ മറച്ചുപിടിക്കാനാണ് ഈ നീക്കണമെന്നും ബി ജെ പി വിമര്‍ശിച്ചു. നിലവില്‍ രാജ്യത്താകെ ഒരു നിയമം നിലനില്‍ക്കേ ബം?ഗാളില്‍ പ്രത്യേക നിയമം കൊണ്ടുവരേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
നേരത്തെ, മമതയുടെ നീക്കത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് വനിത ശിശുക്ഷേമ മന്ത്രി അന്നപൂര്‍ണാ ദേവി ബംഗാള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ഭാരതീയ ന്യായ സംഹിതയില്‍ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും, സംസ്ഥാനത്തെ 48,600 കേസുകളില്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കേന്ദ്രമന്ത്രി കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
74 1 minute read