നേതൃയോഗം വിളിച്ച് സിപിഐ. നാളെ ചേരുന്ന നേതൃയോഗത്തിൽ എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച വിവാദം ചർച്ചയാകും. എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് സിപിഐ ഉറച്ച് നിൽക്കും. മുന്നണിയിൽ വിഷയം ഉന്നയിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും നടപടി എടുക്കാത്തതിൽ സിപിഐക്ക് അതൃപ്തിയുണ്ട്. [02/10, 10:38] Jins: എഡിജിപിക്കെതിരെ ഡിജിപി നടത്തുന്ന അന്വേഷണ റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന ദിനം നാളെയാണ്. ഫാസിസ്റ്റ് സംഘടനയുമായി രഹസ്യ ചർച്ചകൾ നടത്തുന്ന പൊലീസ് മേധാവി ഭരണസംവിധാനത്തിന് കളങ്കമെന്ന് സിപിഐ വിമർശിച്ചു. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ ആർ എസ് എസ് നേതാവ് എ. ജയകുമാറിന് നോട്ടീസ് നൽകിയിരുന്നു. ദത്താത്രേയ ഹൊസബളെ – എ ഡി ജി പി കുടിക്കാഴ്ചയിലെ സാക്ഷിയെന്ന നിലയിലാണ് ആർ എസ് എസ് നേതാവ് എ. ജയകുമാറിന് നോട്ടീസ് അയച്ചത്.
95 Less than a minute