NEWSBREAKINGKERALA

ബലാത്സംഗ കേസ്: സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി; കമ്മീഷണർ ഓഫീസിൽ നിന്ന് കൺട്രോൾ സെൻ്ററിലേക്ക് മടക്കി

തിരുവനന്തപുരം: ബലാത്സംഗ കേസ് പ്രതി നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായത് തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ. എന്നാൽ ഹാജരാകാൻ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് കാട്ടി സിദ്ദിഖിനെ ഇവിടെ നിന്നും കൻ്റോൺമെന്റ് സ്റ്റേഷന്റെ ഭാഗമായ കൺട്രോൾ സെൻ്ററിലേക്ക് അയച്ചു.

സുപ്രീം കോടതിയിൽ നിന്നും ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലിസിന് ഇ-മെയിൽ അയച്ചിരുന്നു. ഇതിന് മറുപടിയായാണ് സിദ്ദിഖിനോട് ഹാജരാകാൻ നോട്ടീസ് നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണറാണ് നോട്ടീസ് നൽകിയത്. സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്ത് ശേഷം വിട്ടയക്കും. സിദ്ധിക് മുന്നിലെത്തിയാൽ എന്ത് ചെയ്യുമെന്ന ആശയക്കുഴപ്പം പൊലീസിന് ഉണ്ടായിരുന്നു. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറായ ആളെ ചോദ്യം ചെയ്യാതെ വിട്ടയച്ചാൽ കോടതിയിൽ നിയമപ്രശ്നങ്ങളുണ്ടാക്കുമെന്നതിനാലാണ് വിളിപ്പിച്ചത്.

Related Articles

Back to top button