ENTERTAINMENTMALAYALAM

‘അമ്മ’ യോഗത്തിൽ മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി ബൗൺസർമാരെ ഉപയോ​ഗിച്ച് തടഞ്ഞു’; മാപ്പ് പറഞ്ഞ് അമ്മ ജനറൽ സെക്രട്ടറി

താര സംഘടനയായ അമ്മയുടെ പൊതുയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് സുരക്ഷാ ജീവനക്കാർ മോശമായി പെരുമാറിയതിൽ മാപ്പ് പറഞ്ഞ് സംഘടനാ ജനറൽ സെക്രട്ടറി സിദ്ദിഖ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് സിദ്ദിഖ് ഉറപ്പ് നൽകി. തന്റെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് ഇതിന് കാരണം. ഇനി ഇത് സംഭവിക്കില്ല. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നു സിദ്ദിഖ് അറിയിച്ചു.ഇന്നലെ രാവിലെ 10 മുതൽ 10 മിനിറ്റ് സമയം യോഗഹാളിനുള്ളിൽ കടന്നു ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ അനുവദിക്കുമെന്ന മുൻകൂർ അറിയിപ്പു ലഭിച്ചതിനാലാണു മാധ്യമപ്രവർത്തകർ യോഗവേദിയിൽ എത്തിയത്. എന്നാൽ, വളരെ മോശമായ രീതിയിലായിരുന്നു സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം.

Related Articles

Back to top button