മലപ്പുറം: എടപ്പാളിലെ സിഐടിയു ആക്രമണത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു. ദുര്‍ബല വകുപ്പുകള്‍ പ്രകാരമെടുത്ത കേസില്‍ അഞ്ചു പേരെയും സ്റ്റേഷന് ജാമ്യത്തിലാണ് വിട്ടയച്ചത്. എടപ്പാള്‍ സ്വദേശികളായ സതീശന്, അബീഷ്, ചന്ദ്രന് എന്ന രാമകൃഷ്ണന്, അയിലക്കാട് സ്വദേശി ഷാക്കിര്‍, ഉദിനിക്കര സ്വദേശി രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എല്ലാവരും സി.ഐ.ടി.യു പ്രവര്‍ത്തകരാണ്.
വ്യാഴാഴ്ച്ച രാത്രി പത്തരക്കുണ്ടായ ആക്രമണത്തില്‍ വെള്ളിയാഴ്ച്ച രാത്രിയിലാണ് ചങ്ങരം കുളം പൊലീസ് പത്ത് പേരെ പ്രതികളാക്കി കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, അറസ്റ്റ് രേഖപ്പെടുത്തി ഉടന്‍ തന്നെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
സംഭവത്തെ തുടര്‍ന്ന് പ്രതികളെ സഹായിക്കുന്നുവെന്നാരോപിച്ച് കോണഗ്രസ് പ്രവര്‍ത്തകര്‍ ചങ്ങരം കുളം പൊലീസ് സ്റ്റേഷന് കുത്തിയിരിപ്പ് സമരം നടത്തി. വ്യാഴാഴ്ച്ച രാത്രിയിലാണ് എടപ്പാളില്‍ ചുമട്ട് തൊഴിലാളികള്‍ ഇല്ലാത്ത സമയത്ത് ലോറിയില്‍ നിന്ന് കടയുടമയുടെ ജീവനക്കാര്‍ ലോഡ് ഇറക്കിയതും വിവരമറിഞ്ഞെത്തിയ സിഐടിയുക്കാര്‍ അവരെ മര്‍ദ്ദിച്ചതും.
108 Less than a minute