തിരുവനന്തപുരം :സംസ്ഥാനത്തെ മാലിന്യ പ്രശ്നം നേരിടാന്‍ നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍. മാലിന്യ മുക്ത നവകേരളം പദ്ധതിയെ കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സര്‍വ്വകക്ഷി യോഗം വിളിച്ചു. ജൂലൈ 27 ശനിയാഴ്ച വൈകിട്ട് 3.30 നാണ് യോഗം. ജനകീയ ക്യാമ്പയിനായി മാലിന്യ മുക്ത പരിപാടി ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്.
തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നീക്കുന്നതിനിടെ ശുചീകരണ തൊഴിലാളി ജോയ് മരിച്ച സംഭവത്തിന് പിന്നാലെ മാലിന്യ സംസ്കരണത്തില്‍ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ മാലിന്യം പ്രശ്നം മാറ്റാന്‍ നടപടിക്ക് ഒരുങ്ങുന്നത്.
104 Less than a minute