ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന് വെടിയേറ്റതില്‍ സീക്രട്ട് സര്‍വീസിന്റെ പരാജയം സമ്മതിച്ച് ഡയറക്ടര്‍ കിംബര്‍ലി ചീയറ്റില്‍. ജനപ്രതിനിധി സഭാസമിതിക്ക് മുന്നില്‍ മൊഴി നല്കിയ കിംബര്‍ലി രാജി വയ്ക്കണമെന്ന റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളുടെ ആവശ്യം തള്ളി. സെനറ്റ് അംഗമായ മിച്ച് മക്കോണല്‍, ജോണ്സണ് അടക്കമുള്ളവരാണ് കിംബര്‍ലി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.
തിങ്കളാഴ്ചയാണ് ജനപ്രതിനിധികള്‍ക്ക് മുമ്പാകെ കിംബര്‍ലി എത്തിയത്. പതിറ്റാണ്ടുകള്‍ക്കിടയില്‍ തങ്ങളുടെ ഏജന്‍സിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ പിഴവാണ് ജൂലൈ 13ന് പെനിസില്‍വാനിയയില്‍ ഉണ്ടായതെന്നാണ് കിംബര്‍ലി വിശദമാക്കിയത്. മുന്‍ പ്രസിഡന്റിനുള്ള സുരക്ഷ വര്‍ധിപ്പിച്ചിരുന്നുവെന്നും കിംബര്‍ലി വിശദമാക്കി. ട്രംപിന് ആവശ്യമായ സുരക്ഷ നല്കാന് ഏജന്‍സി തയ്യാറായില്ലെന്നാണ് റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ സഭാസമിതിയില്‍ ആരോപിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുന്നോടിയായി ട്രംപിന് സുരക്ഷ വര്‍ധിപ്പിച്ചിരുന്നതായും കിംബര്‍ലി വിശദമാക്കി. സഭാസമിതിയുടെ ആദ്യ ഹിയറിംഗാണ് തിങ്കളാഴ്ച നടന്നത്. സീക്രട്ട് സര്‍വ്വീസിന് ആയിരക്കണക്കിന് ജീവനക്കാരും ആവശ്യത്തിന് ബഡ്ജറ്റുമുണ്ടെങ്കിലും കഴിവില്ലായ്മയുടെ മുഖമായി സീക്രട്ട് സര്‍വ്വീസ് മാറിയെന്നാണ് റിപ്പബ്ലിക്കന്‍ ജനപ്രതിനിധികള്‍ ആരോപിച്ചത്.
ജൂലൈ 13ന് പെന്‍സില്‍വേനിയയിലെ ബട്ലറില് 15000 പേര് പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് ട്രംപിന് നേരെ വധശ്രമം നടന്നത്. ഇരുപത് വയസുളള തോമസ് മാത്യു ക്രൂക്സ് എന്ന അക്രമിയെ സുരക്ഷാ സേന വെടിവച്ച് വീഴ്ത്തിയിരുന്നു. ഇരുപതുകാരനായ അക്രമി ഉതിര്‍ത്ത വെടിയുണ്ട ട്രംപിന്റെ വലതു ചെവിയില്‍ പരിക്കേല്‍പ്പിച്ചിരുന്നു.
110 1 minute read