ദില്ലി: രാജ്യത്തെ പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ യോഗം. ആഭ്യന്തര മന്ത്രാലയത്തിലാണ് ഉന്നതതല യോഗം വിളിച്ചത്. കേരളം, ബിഹാര്‍, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്തും. മഴക്കെടുതി തുടരുന്ന സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നിവടങ്ങളിലെ നിലവിലെ സാഹചര്യവും വിലയിരുത്തും.
അതേസമയം, കേരളത്തില്‍ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
ശക്തമായ കാറ്റിനും കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയായി ന്യൂനമര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറന്‍ തീരമേഖലയില്‍ കാലവര്‍ഷകാറ്റ് ശക്തിപ്രാപിക്കും. ഇതിന്റെ സ്വാധീനഫമായാണ് മഴ വീണ്ടും കനക്കുന്നത്.
1,103 Less than a minute