മണിപ്പൂര്‍ സംഘര്‍ഷം, മെയ്തെയ്- കുകി വിഭാഗങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും അമിത് ഷാ യോഗത്തില്‍ നിര്‍ദേശിച്ചു. സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കാനും യോഗത്തില്‍ തീരുമാനമായി.
മണിപ്പൂരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഡല്‍ഹിയില്‍ നടന്നു. ആഭ്യന്തര മന്ത്രാലയത്തില്‍ നടക്കുന്ന യോഗത്തില്‍ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അശോക് ഭല്ല, മണിപ്പുര്‍ ചീഫ് സെക്രട്ടറി വിനീത് ജോഷി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
1,135 Less than a minute