വിജയവാഡ: ആന്ധ്രയിലെ ക്ഷേമ പദ്ധതികളുടെ പേര് മാറ്റി. ജഗനണ്ണാ, വൈഎസ്ആർ തുടങ്ങിയ പേരുകൾ ഒഴിവാക്കി. ചന്ദ്രണ്ണാ, എൻടിആർ എന്ന പേരുകളിലാകും ഇനി പദ്ധതികൾ അറിയപ്പെടുക. ചന്ദ്രബാബു നായിഡു സർക്കാരിന്റേതാണ് ഉത്തരവ്. ആറ് ക്ഷേമ പദ്ധതികളുടെ പേരിലാണ് മാറ്റം. ഇതിന് മുൻപ് നൽകിയിരുന്ന അതേ ആനുകൂല്യങ്ങളാവും നൽകുക. പേരിൽ മാത്രമാണ് മാറ്റമെന്നതാണ് ശ്രദ്ധേയമായ കാര്യം.ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് സാമൂഹ്യ സുരക്ഷാ വകുപ്പ് സെക്രട്ടറി പുറത്തിറക്കി. എസ് സി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കുള്ള വിദേശ പഠന പദ്ധതിയുടെ പേര് ഡോ. അംബേദ്കർ ഓവർസീസ് വിദ്യാ നിധി എന്നതിൽ നിന്ന് ജഗനണ്ണ വിദേശി വിദ്യാ ദീവേന ഫോർ ഷെഡ്യൂൾഡ് കാസ്റ്റ് എന്ന് മാറ്റിയിരുന്നു. ഈ പദ്ധതിയെ പഴയ പേരിലേക്ക് തന്നെ മാറ്റുകയാണ് ചെയ്തിട്ടുള്ളത്.
1,119 Less than a minute