BREAKINGKERALA

മേല്‍പ്പാലത്തില്‍നിന്ന് സ്‌കൂട്ടര്‍ യാത്രികര്‍ താഴെവീണു; യുവതിക്ക് ദാരുണാന്ത്യം, 2 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ദേശീയ പാതയില്‍ വെണ്‍പാലവട്ടത്ത് സ്‌കൂട്ടറില്‍ സഞ്ചരിച്ചവര്‍ മേല്‍പ്പാലത്തില്‍നിന്ന് സര്‍വ്വീസ് റോഡിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. കോവളം വെള്ളാര്‍ സ്വദേശിനി സിമി (35) ആണ് മരിച്ചത്. ഒപ്പം യാത്രചെയ്ത സിമിയുടെ മകള്‍ ശിവന്യ (മൂന്ന്), സഹോദരി സിനി (32) എന്നിവര്‍ക്ക് പരിക്കേറ്റു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിച്ച മൂന്നുപേരും പാലത്തില്‍നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. നിയന്ത്രണം തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി?ഗമനം. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ സിമിയെ രക്ഷിക്കാനായില്ല.
അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്‌കൂട്ടര്‍ ഓടിച്ച സിനി ഉറങ്ങി പോയതാണ് അപകടത്തിന് കാരണം എന്നാണ് കരുതുന്നത്. മരിച്ച സിമിയും മകളും സ്‌കൂട്ടറിന്റെ പിന്‍വശത്താണ് ഇരുന്നത്.

Related Articles

Back to top button