ന്യൂഡല്‍ഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്.ഡി.ജി.) സൂചികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി കേരളം. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനത്താണ്. ബിഹാറാണ് ഏറ്റവും പിന്നില്‍. സാമൂഹികവും സാമ്പത്തികവും പരിസ്ഥിതിപരവുമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. 2023-’24 വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 71 ആയി ഉയര്‍ന്നു. 2020-’21-ലിത് 66 ആയിരുന്നു. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍, ചണ്ഡീഗഢ്, ജമ്മു- കശ്മീര്‍, പുതുച്ചേരി, അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഡല്‍ഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. നിതി ആയോഗ് സി.ഇ.ഒ. ബി.വി.ആര്‍. സുബ്രഹ്‌മണ്യമാണ് സൂചിക പുറത്തിറക്കിയത്.
മികച്ച പ്രകടനം
കേരളം-79
ഉത്തരാഖണ്ഡ്-79
തമിഴ്നാട് (78)
ഗോവ (77)
മോശം പ്രകടനം
ബിഹാര്‍ (57)
ഝാര്‍ഖണ്ഡ് (62)
നാഗാലാന്‍ഡ് (63)